
കൊല്ലം: പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷം ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുല്ലപ്പള്ളി ആവർത്തിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി തല സർവ്വകക്ഷിയോഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാണ് തുടക്കം മുതൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്. വിഷയത്തിൽ കാസർകോട് ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസം തുടരുകയാണ്. കാസർകോട് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിലിന്‍റ് നേതൃത്വത്തിലാണ് ഉപവാസം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam