11:00 PM (IST) Feb 19

Malayalam News Live :'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?

ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായത് ഗുരുതര വീഴ്ച. അഞ്ചുവര്‍ഷത്തോളമായി താൻ വേദന കടിച്ചമര്‍ത്തുകയായിരുന്നുവെന്നും പലപ്പോഴായി വയറുവേദന വരുമ്പോള്‍ ചികിത്സ തേടിയിരുന്നുവെന്നും ഉഷാ ജോസഫ്. 

Read Full Story
10:16 PM (IST) Feb 19

Malayalam News Live :തുടർച്ചയായ അപകടങ്ങൾ, ഒരു ജീവൻ പൊലീഞ്ഞതിന് ശേഷം നടപടി; തൃശൂര്‍ കൈപ്പറമ്പിലെ റോഡരികിലെ മരക്കുറ്റി മാറ്റി

തുടര്‍ച്ചയായി വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്ന തൃശൂര്‍ കൈപ്പറമ്പിലെ റോഡരികിലെ മര കുറ്റി കെഎസ്ടിപി അധികൃതര്‍ മാറ്റി

Read Full Story
09:40 PM (IST) Feb 19

Malayalam News Live :ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാരിന്‍റെ ഉറപ്പ്, ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം; നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ച് പിജി ഡോക്ടർമാർ

ആരോഗ്യ വകുപ്പുമായുള്ള ചർച്ച വിജയകരമായതിനെ തുടർന്ന് പിജി ഡോക്ടർമാർ നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ചു. സ്റ്റൈപ്പൻഡ് വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ, സീനിയർ ഡോക്ടർമാർ നടത്തുന്ന സമരം തുടരും

Read Full Story
09:23 PM (IST) Feb 19

Malayalam News Live :'ബാർ സമയം കൂട്ടിയതിലൂടെ നല്‍കുന്ന സന്ദേശം എന്ത്? തീരുമാനം പിൻവലിക്കണം'; സർക്കാർ നിലപാടിനെതിരെ എംകെ മുനീർ

സംസ്ഥാനത്ത് ബാർ സമയം കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നതെന്ന് എംകെ മുനീര്‍ എംഎല്‍എ

Read Full Story
09:14 PM (IST) Feb 19

Malayalam News Live :എസ്ഐആർ രാജ്യവ്യാപകമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനങ്ങൾക്ക് കത്തയച്ചു, എപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പരിഷ്കരണം തുടങ്ങും

രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ്ഐആർ) നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഏപ്രിൽ മാസത്തോടെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി തുടങ്ങും

Read Full Story
08:59 PM (IST) Feb 19

Malayalam News Live :നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസ്, നടപടി ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിൽ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയതിനും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തതിനുമാണ് കേസ്.

Read Full Story
08:34 PM (IST) Feb 19

Malayalam News Live :കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സ്ത്രീകള്‍ തമ്മിൽ കൂട്ടത്തല്ല്; തടയാൻ ശ്രമിച്ചിട്ടും ഹെല്‍മറ്റ് അടക്കം ഉപയോഗിച്ച് ആക്രമണം

കൊല്ലം പുത്തൂർ മലനട ക്ഷേത്രത്തിന് സമീപം സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്.പുരുഷൻമാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്

Read Full Story
08:32 PM (IST) Feb 19

Malayalam News Live :റഷ്യൻ സേന മാത്രമല്ല, ഹോർമൂസ് കടലിടുക്കിൽ ചൈനീസ് സേനയും, ഇറാനുമായി കൈകോർത്ത് സംയുക്ത നാവികാഭ്യാസം, ഇറാനെ തൊട്ടാൽ തീക്കളിയെന്ന് മുന്നറിയിപ്പ്

അമേരിക്കൻ, ഇസ്രയേൽ ആക്രമണ ഭീഷണികൾക്കിടയിൽ, ഇറാനും റഷ്യയും ചൈനയും ഹോർമൂസ് കടലിടുക്കിൽ 'മാരിടൈം സെക്യുരിറ്റി ബെൽറ്റ്' എന്ന പേരിൽ സംയുക്ത നാവികാഭ്യാസം നടത്തുന്നു. ഇറാനെ ആക്രമിക്കുന്നത് തീക്കളിയാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി

Read Full Story
08:32 PM (IST) Feb 19

Malayalam News Live :ആചാരപ്പൊലിമയിൽ വിട്ടുവീഴ്ചയില്ല, ആലപ്പുഴയിലെ ക്ഷേത്രങ്ങളിൽ ഇനി 'റോബോട്ടിക്' ഗജവീരന്മാർ

കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ചു

Read Full Story
08:18 PM (IST) Feb 19

Malayalam News Live :സണ്ണി ജോസഫിന് ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി, മത്സരിക്കാം, കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ല; ഷാഫി പറമ്പിലിന് താത്കാലിക ചുമതല നൽകാൻ സാധ്യത

കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി. അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ലെന്നും, വർക്കിംഗ് പ്രസിഡന്‍റിന് താൽക്കാലിക ചുമതല നൽകാൻ സാധ്യത. ഷാഫിക്കാണ് കൂടുതൽ സാധ്യത

Read Full Story
08:16 PM (IST) Feb 19

Malayalam News Live :കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കളിക്കുന്നതിനിടെ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ ലിബി - മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിന്റെ (11) മൃതദേഹമാണ് പായൽക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവ് കടൽത്തീരത്ത് കണ്ടെത്തിയത്

Read Full Story
08:03 PM (IST) Feb 19

Malayalam News Live :സിപിഎം സൈബര്‍ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന് ഇഎസ് സുഭാഷ്; 'ഞാൻ എവിടെയും പോയിട്ടില്ല, പാര്‍ട്ടി സോഷ്യൽ മീഡിയ ടീമുമായി സഹകരണം തുടരും'

സിപിഎം സൈബര്‍ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ഇഎസ് സുഭാഷ്. പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ ടീമുമായുള്ള സഹകരണം തുടരുമെന്നും മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ഇഎസ് സുഭാഷ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Read Full Story
07:53 PM (IST) Feb 19

Malayalam News Live :ഒരാഴ്ച നീളും അന്തിമ വാദം, കേരള സർക്കാർ, മുസ്ലിംലീഗ്, ഡിവൈഎഫ്ഐ അടക്കം നൂറിലേറെ ഹർജിക്കാർ; സിഎഎക്കെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ മെയ് 5 മുതൽ വാദം

പൗരത്വ ഭേദഗഗതി നിയമത്തിന്റെ (സി എ എ) ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീം കോടതി മെയ് 5 മുതൽ അന്തിമ വാദം കേൾക്കും. കേരള സർക്കാർ, മുസ്‍ലിം ലീഗ്, ഡി വൈ എഫ് ഐ എന്നിവരുൾപ്പെടെ നൽകിയ 140 ഹർജികളിൽ, നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം

Read Full Story
07:41 PM (IST) Feb 19

Malayalam News Live :അധികാരത്തോട് മോഹമായിരുന്നെങ്കിൽ മിണ്ടാതെ വായില്ലാക്കുന്നിൽ അപ്പനായി ഇരുന്നാൽ മതിയായിരുന്നു, തെരഞ്ഞെടുപ്പ് രാഷ്ട്രീയം മനസിലില്ല; പ്രേംകുമാര്‍

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിലവിൽ ആലോചനയിലില്ലെന്ന് നടൻ പ്രേംകുമാർ. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടന്നിട്ടുണ്ട്. പക്ഷേ മത്സരിക്കുന്നത് ചർച്ചയായിട്ടില്ല. എന്നാൽ, നാളെ എന്ത് നടക്കുമെന്ന് തനിക്ക് അറിയില്ലെന്നും പ്രേംകുമാർ പറഞ്ഞു

Read Full Story
07:38 PM (IST) Feb 19

Malayalam News Live :ഗർഭിണിയെ മുൻ ഭർത്താവ് കുത്തി കൊലപ്പെടുത്തി, വിലാസം കണ്ടെത്തി ഹോസ്റ്റലില്‍ താമസിച്ച് കൊല; യുവാവ് അറസ്റ്റില്‍

ഹൈദരബാദ് വനസ്തലിപുരയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതിയെ മുൻ ഭർത്താവ് കൊലപ്പെടുത്തി. 30കാരിയായ സുനിതയാണ് കൊല്ലപ്പെട്ടത്

Read Full Story
06:50 PM (IST) Feb 19

Malayalam News Live :പിണറായി സർക്കാരിന് സുപ്രീം കോടതിയിലും ചെക്ക്, തടസ്സ ഹർജി; 'നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേൾക്കണം'

നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതിനെതിരെ തടസ്സ ഹർജി. വിധി സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ സുപ്രീം കോടതിയിലെത്തിയത്

Read Full Story
06:37 PM (IST) Feb 19

Malayalam News Live :ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി, സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും

Read Full Story
06:17 PM (IST) Feb 19

Malayalam News Live :യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം; 'അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല', വിമർശനവുമായി ഹൈക്കോടതി

തൊടുപുഴയില്‍ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തില്‍ വിമർശനവുമായി ഹൈകോടതി

Read Full Story
06:15 PM (IST) Feb 19

Malayalam News Live :ഉച്ചസമയത്ത് റബർതോട്ടത്തിൽ ഒരനക്കം, എന്താണെന്ന് നോക്കിയപ്പോൾ കൂറ്റൻ രാജവെമ്പാല, സാഹസികമായി പിടികൂടി

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി പാമ്പിനെ കൂട്ടിലാക്കുകയായിരുന്നു.

Read Full Story
05:36 PM (IST) Feb 19

Malayalam News Live :എഡിഎം നവീൻ ബാബുവിന്‍റെ മരണം; അന്വേഷണത്തിൽ കണ്ടെത്തിയ ആറ് സുപ്രധാന രേഖകള്‍ ഹാജരാക്കിയില്ലെന്ന് വാദം, ഹര്‍ജിയിൽ തുടര്‍വാദം 26ന്

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വാദം ഈ മാസം 26ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണത്തിൽ കണ്ടെത്തിയ ആറ് പ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദി ഭാഗം ഉന്നയിച്ചു. 

Read Full Story