മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നിർണായക നീക്കം; ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുമെന്ന് എംപി

Published : Aug 22, 2024, 05:56 PM ISTUpdated : Aug 22, 2024, 06:35 PM IST
മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നിർണായക നീക്കം; ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുമെന്ന് എംപി

Synopsis

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കിയാണ് എന്‍ഡിഎസ്എക്ക് കത്ത് നല്‍കിയതെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു.

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി (എന്‍ഡിഎസ്‍എ) നടത്തുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ദില്ലിയില്‍ പറഞ്ഞു. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാല്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്‍റെ വലിയൊരു ആശങ്കയാണ്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടും. ചെയര്‍മാന് നല്‍കിയ അപേക്ഷക്ക് പിന്നാലെയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്.  പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ ഇടപെടലോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാറ്റം ഉണ്ടാകും. പുതിയ ഡാം നിര്‍മിക്കാൻ എന്‍ഡിഎസ്എ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. ഇതിനായി എന്‍ഡിഎസ്എ തുടര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. ഡാം സേഫ്റ്റി ചെയർമാനെ നേരിട്ട് കണ്ടെന്നും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു . മുല്ലപ്പെരിയാർ വിഷയത്തിലെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം  സൗഹാർദപരമായി എൻഡിഎസ്എയ്ക്ക് പരിഹരിക്കാൻ സാധിക്കുമെന്നും ഡീൻ വ്യക്തമാക്കി.

സാധനങ്ങൾ വാങ്ങിയെത്തിയ യുവാവിന് രക്ഷിതാക്കളുടെ മുന്നിലിട്ട് പൊലീസിന്‍റെ ക്രൂരമർദനം; ആളുമാറി മർദിച്ചതായി പരാതി

മുല്ലപ്പെരിയാര്‍ ഭീതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഹൃദയത്തിൽ ഇടിമുഴക്കം പോലെ, പൊട്ടിയാൽ ആര് ഉത്തരം പറയും?'

 

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ