Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാര്‍ ഭീതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഹൃദയത്തിൽ ഇടിമുഴക്കം പോലെ, പൊട്ടിയാൽ ആര് ഉത്തരം പറയും?'

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Union Minister of State Suresh Gopi reacts on Mullaperiyar Dam issue
Author
First Published Aug 18, 2024, 8:44 PM IST | Last Updated Aug 18, 2024, 8:44 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ ഡാം ഭീതി പടർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയത്തിൽ ഇടി മുഴക്കം പോലെ ആണ് ഡാം നിൽക്കുന്നത്. കേരളത്തിന് ഇനി ഒരു കണ്ണീർ താങ്ങാൻ കഴിയില്ലെന്നും ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട്  ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകദിന ഉപവാവും സർവമത പ്രാർഥനയും കട്ടപ്പന ചപ്പാത്തിൽ തുടങ്ങി. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ ആളുകളെ തെരുവിൽ ഇറക്കിയുള്ള പരസ്യ പ്രതിഷേധത്തിന് ആലോചനയില്ലെന്ന് മുൾപ്പെരിയാർ സമര സമിതി അറിയിച്ചു.

സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരസമിതിക്കൊപ്പം മതസാമുദായിക സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് കേരളത്തിന്‍റെ ഒറ്റക്കെട്ടായ ആവശ്യമാണെന്ന് സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുള്ള പ്രസംഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടക്കുന്നുണ്ട്. കോടതിക്ക് പുറത്തുവച്ചും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ശ്രമം തുടരുകയാണ്. നിലവിൽ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന പ്രചരണങ്ങൾ പാടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 

മുല്ലപ്പെരിയാർ വിഷയത്തിൽ സമരവേലിയയേറ്റങ്ങൾ കണ്ട ചപ്പാത്തിലാണ് പ്രദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചത്. ഡാമിന് സുരക്ഷാ ഭീഷണിയില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും തീരദേശവാസികളുടെ ആശങ്കയ്ക്ക് അവസാനമില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. എത്രയോകാലങ്ങളായി ആശങ്കയുടെ തീ തിന്നാണ് ജീവിക്കുന്നത്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യം നടപ്പാക്കണം. എന്നാൽ പൊതുജനങ്ങളെ തെരുവിലിറക്കിയുളള പരസ്യപ്രതിഷേധത്തിന് ഇനി പ്രസ്ക്തിയില്ലാത്തതിനാലാണ് അത്തരം സമരപരിപാടികൾ ഉപേക്ഷിക്കുന്നതെന്ന് മുല്ലപ്പെരിയാർ സമര സമിതി പറഞ്ഞു. മുല്ലപ്പെരിയാർ കേസുകൾ സുപ്രീംകോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് പുതിയ ഡാം എന്ന ആവശ്യം ശക്തമാകുന്നത്.

മുല്ലപ്പെരിയാർ: ആശങ്കപ്പെടരുതെന്ന് പറയുന്നതിൽ അർത്ഥമില്ല, കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഇടുക്കി രൂപത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios