Latest Videos

Mullaperiyar Dam Issue | മുല്ലപ്പെരിയാര്‍ അണക്കെട്ട്: മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ്

By Web TeamFirst Published Oct 25, 2021, 10:01 AM IST
Highlights

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാനും സുരക്ഷക്കും ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അതിലൂടെ മാത്രമേ ആശങ്ക അകറ്റാന്‍ കഴിയൂവെന്നും നിയമസഭയിലും ഈ വിഷയം ഉന്നയിക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി
 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജലനിരപ്പ് 136 അടിയായതോടെ ജനം ആശങ്കയിലാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജനത്തിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാനും സുരക്ഷക്കും ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അതിലൂടെ മാത്രമേ ആശങ്ക അകറ്റാന്‍ കഴിയൂവെന്നും നിയമസഭയിലും ഈ വിഷയം ഉന്നയിക്കുമെന്നും വിഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. 

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുല്ലപെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ നാല് വര്‍ഷമായി തുടരെ ഉണ്ടാവുന്ന പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാകാം, ജനങ്ങള്‍ അവരുടെ ആശങ്കയും ഉത്കണ്ഠയും പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്ള പ്രതികരണങ്ങളില്‍ ജനങ്ങളുടെ ഭീതി നിഴലിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യം  ഫോണില്‍ സംസാരിച്ചു. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും , സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണം. അതിലൂടെ മാത്രമേ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിയു. ഈ വിഷയം നിയമസഭയിലും ഉന്നയിക്കും.
 

click me!