Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു

By Web TeamFirst Published Nov 24, 2021, 7:53 AM IST
Highlights

കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏഴ് ഷട്ടറുകൾ തമിഴ്നാട് തുറന്നത്.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ (mullaperiyar dam) രണ്ട് ഷട്ടറുകൾ അടച്ചു. ഇപ്പോൾ അഞ്ച് ഷട്ടറുകൾ 30 സെന്‍റി മീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.

കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏഴ് ഷട്ടറുകൾ തമിഴ്നാട് തുറന്നത്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടർന്ന് വൈകിട്ട് ആറ് മണി മുതലാണ് ജലനിരപ്പ് ഉയർന്ന് തുടങ്ങിയത്. ഏഴ് ഷട്ടറുകളിൽ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെന്‍റി മീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. സെക്കൻ്റിൽ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയർന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടർ തുറന്ന് തീരദേശവാസികളെ ആശങ്കയിലാക്കി.

അതേസമയം, ആളിയാർ ഡാമിൽ നിന്ന് പുറത്തു വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു. രാത്രി 12 മണിയോടെയാണ് ഷട്ടറുകൾ 12 സെന്‍റി മീറ്ററായി താഴ്ത്തിയത്. 2800 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് വിടുന്നത്. പാലക്കാട് രാത്രി ഒറ്റപ്പെട്ട മഴ ഇപ്പോൾ മഴയില്ല.

മുല്ലപ്പെരിയാറിലെ 7 ഷട്ടറുകൾ തുറന്നു, ആളിയാറിലെ 11 ഷട്ടറുകളും ഉയർത്തി; ജാഗ്രതാ നിർദ്ദേശം

ഇടുക്കി പൊൻമുടി ഡാം രാവിലെ 9 മണിക്ക് തുറക്കും

ഇടുക്കി പൊൻമുടി ഡാം രാവിലെ 9 മണിക്ക് തുറക്കും. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 60 സെൻ്റീ മീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടും എന്നാണ് കളക്ടർ അറിയിച്ചത്. പൊന്മുടി  പുഴയിൽ 60 സെൻ്റീ മീറ്റർ വരെ ജലം ഉയരാം. പന്നിയാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ ബോഡി മെട്ട്- ബോഡി നായ്ക്കന്നൂർ റൂട്ടിൽ ഗതാഗതം നിരോധിച്ചു. എട്ടാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരങ്ങൾ കട പുഴകി വീഴുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

click me!