Latest Videos

Mullaperiyar Dam : മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു

By Web TeamFirst Published Nov 29, 2021, 8:42 PM IST
Highlights

നിലവിലെ റൂൾ കർവ് അനുസരിച്ച് അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളം നാളെ മുതൽ സംഭരിക്കാം. ഇതിനുള്ള നീക്കത്തിൻറെ ഭാഗമായാണ് നടപടി.

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു. സെക്കൻറിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. സ്പിൽവേയിൽ 30 സെൻറീമീറ്റർ ഉയർത്തിയ ഒരു ഷട്ടറിർ പത്തു സെൻറീമീറ്ററായി കുറച്ചു. നിലവിലെ റൂൾ കർവ് അനുസരിച്ച് അനുവദനീയ സംഭരണ ശേഷിയായ 142 അടി വെള്ളം നാളെ മുതൽ സംഭരിക്കാം.

ഇതിനുള്ള നീക്കത്തിൻറെ ഭാഗമായാണ് നടപടി. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ വഴി വെള്ളം തുറന്നു വിട്ടതിനെതിരെ തമിഴ്നാട്ടിൽ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. അതേ സമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. 2400.46 അടിയാണ് ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. 

തമിഴ്നാട് ഗൂഡല്ലൂരിൽ മലയാളി വിനോദസഞ്ചാരി മുങ്ങിമരിച്ചു 

മലയാളി വിനോദസഞ്ചാരി തമിഴ്നാട് ഗൂഡല്ലൂരിൽ മുങ്ങിമരിച്ചു. എറണാകുളം സ്വദേശി വിനോദ് (45) ആണ് മരിച്ചത്. 
ഗൂഡല്ലൂർ തൊറപ്പള്ളി അല്ലൂർ വയലിൽ ഇന്ന് വൈകിട്ടാണ് സംഭവം. ഏഴു പേരടങ്ങുന്ന സംഘം ഇവിടെയുള്ള റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. സമീപത്ത മായാർ പുഴയിൽ കുളിക്കുന്നതിനിടെ വിനോദ് ചുഴിയിൽപ്പെടുകയായിരുന്നു.

click me!