അന്‍വറിനെതിരെ ഒളിയമ്പുമായി മുല്ലപ്പള്ളി, പുതിയ പേരിലുള്ള കോൺഗ്രസിന്‍റെ വരവ് നഷ്ടമുണ്ടാക്കും, ജാഗ്രത വേണം

Published : Jan 13, 2025, 02:41 PM ISTUpdated : Jan 13, 2025, 02:46 PM IST
അന്‍വറിനെതിരെ  ഒളിയമ്പുമായി മുല്ലപ്പള്ളി, പുതിയ പേരിലുള്ള കോൺഗ്രസിന്‍റെ  വരവ് നഷ്ടമുണ്ടാക്കും, ജാഗ്രത വേണം

Synopsis

ചരിത്രത്തിന്‍റെ  പുനരാവർത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന ഉത്തമന്മാരായ കോൺഗ്രസ്സുകാർ അത് തിരിച്ചറിയണം.

കോഴിക്കോട്: യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസ് കേരള കോര്‍ഡിനേറ്ററായതോടെ, ഒളിയമ്പുമായി കെപിസിസി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.കോൺഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ  പേരു ചേർത്ത് എപ്പോഴൊക്കെ കൊച്ചു കൊച്ചു സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചോ ആ കാലത്തെല്ലാം പല കാരണങ്ങളാൽ പാർട്ടിയുമായി പിണങ്ങി നിന്നവർ കോൺഗ്രസ്സ് വിട്ട ചരിത്രം  കണ്ടതാണ്. പലരും പിന്നീട് തിരിച്ചു വരാതെ സി.പി.എം. , ബി.ജെ.പി. സംഘടനകളിൽ സജീവമാകുന്ന കാഴ്ചയാണ്  കണ്ടത്. ഡി.ഐ.സി. രൂപീകരണത്തെ തുടർന്ന് കോൺഗ്രസ്സ് വിട്ടു പോകാൻ നിർബന്ധിതരായ ഒട്ടേറെ പ്രവർത്തകർ മറ്റു പാർട്ടികളിൽ സജീവമായി. ചിലർ എന്നെന്നേക്കുമായി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

 ചരിത്രത്തിന്‍റെ  പുനരാവർത്തനത്തിന് കേരളം വീണ്ടും സാക്ഷിയാകുമ്പോൾ പാർട്ടിയെ സ്നേഹിക്കുന്ന ഉത്തമന്മാരായ കോൺഗ്രസ്സുകാർ അത് തിരിച്ചറിയണം. രാഷ്ട്രീയ മെയ് വഴക്കം അറിയാത്ത ഒരു പാട് നല്ല കോൺഗ്രസ്സുകാർ കൊച്ചു കൊച്ചു കാരണങ്ങൾ കൊണ്ട് ദൈനംദിന രാഷ്ട്രീയത്തിൽ നിന്ന് മാറി നില്ക്കുന്നു. ഒരു പുതിയ കോൺഗ്രസ്സിൻ്റെ ആവിർഭാവം ചെറിയ തോതിലെങ്കിലും മാതൃസംഘടനയായ കോൺഗ്രസ്സിന് ദോഷമേ വരുത്തുകയുള്ളൂ. സംഘടന കോൺഗ്രസ്സ് , പിന്നീട് എൻ.സി.പി. തുടർന്ന് ഡി.ഐ.സി.യുടെ ആഗമനം, കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ഒരു പാഠമാകേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K