ജീവനക്കാരോട് തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Sep 20, 2019, 1:47 PM IST
Highlights

ജീവനക്കാരോട് തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. 

തിരുവനന്തപുരം: ജീവനക്കാരോട് തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രിക്കെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. ജീവനക്കാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് എല്ലാ കാര്യത്തിലും സർക്കാർ സ്വീകരിക്കുന്നത്. 

ചുവപ്പുനാട ഒഴിവാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ലെന്നും മുല്ലപ്പളളി കുറ്റപ്പെടുത്തി. എൻജിഒ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പളളി.

click me!