"മുഖ്യമന്ത്രിയെ കണ്ടാൽ മുട്ടുമടക്കും" ; ഇടത് നേതാക്കൾക്കെതിരെ മുല്ലപ്പള്ളി

Web Desk   | Asianet News
Published : Feb 21, 2020, 06:21 PM IST
"മുഖ്യമന്ത്രിയെ കണ്ടാൽ മുട്ടുമടക്കും" ; ഇടത് നേതാക്കൾക്കെതിരെ മുല്ലപ്പള്ളി

Synopsis

മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഇടതു നേതാക്കള്‍ ജനാധിപത്യരീതിയില്‍ അഭിപ്രായം പോലും രേഖപ്പെടുത്താത് വിചിത്രമാണ്. 

തിരുവനന്തപുരം: പൊലീസ് അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതും അതെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളും ഇടത് മുന്നണിയോഗം ചര്‍ച്ച ചെയ്യാത്തത് അപഹാസ്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലുപ്പള്ളി രാമചന്ദ്രൻ. സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ഈ വിഷയങ്ങൾ ചര്‍ച്ച ചെയ്തില്ല, മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഇടതു നേതാക്കള്‍ ജനാധിപത്യരീതിയില്‍ അഭിപ്രായം പോലും രേഖപ്പെടുത്താത് വിചിത്രമാണ്. മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കി നിൽക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പരിഹസിച്ചു . 

സിപിഎമ്മും ഇടത് മുന്നണിയും ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പോലും വലിയ സമര പരിപാടികൾ നടത്താറുള്ള കാര്യം ഇടത് മുന്നണി മറക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ, ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി