സ്തുതിപാഠകരുമായി മുന്നോട്ട് പോകാനാകില്ല, ആശയ വ്യക്തതയുള്ള നേതാക്കൾ വേണമെന്ന് മുല്ലപ്പള്ളി

Published : Mar 13, 2022, 07:11 PM IST
സ്തുതിപാഠകരുമായി മുന്നോട്ട് പോകാനാകില്ല, ആശയ വ്യക്തതയുള്ള നേതാക്കൾ വേണമെന്ന് മുല്ലപ്പള്ളി

Synopsis

അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി പ്രവർത്തകരെ നൈരാശ്യ ബോധത്തിലാക്കി. പ്രവർത്തകൻമാരുടെ മനോവീര്യം തണുത്തുകൊണ്ടിരിക്കുന്നു

തിരുവനന്തപുരം: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. സ്തുതിപാഠകരെ വെച്ച് കോൺഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപൂ‍‍ജയും ബിംബ വൽക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ല. ആദർശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാർട്ടിക്ക് ആവശ്യം. അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി പ്രവർത്തകരെ നൈരാശ്യ ബോധത്തിലാക്കി. പ്രവർത്തകൻമാരുടെ മനോവീര്യം തണുത്തുകൊണ്ടിരിക്കുന്നു. നിർഭയമായി  സംസാരിക്കാൻ പാർട്ടി വേദികളിൽ അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി