
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളിക്കളയാതെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാന്‍റ് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അത് അനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. മുല്ലപ്പള്ളി മത്സരിച്ചിരുന്നെങ്കിൽ വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു എന്ന കെ മുരളീധരന്‍റെ പ്രസ്ഥാവനയോട് പ്രതികരിക്കാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസിക്ക് താൽകാലിക അധ്യക്ഷൻ വരുമോ എന്ന ചോദ്യത്തിന് അതായിരുന്നില്ല ദില്ലി ചര്‍ച്ചയുടെ ഉള്ളടക്കം എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
ഉമ്മൻചാണ്ടി നേരത്തെ തന്നെ കേരളത്തിൽ സജീവമായിരുന്നു. കേരളത്തിൽ ഉള്ളത് കളക്ടീവ് ലീഡര്‍ഷിപ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു.