
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിർണയത്തില്‍ വ്യക്തി താല്‍പര്യങ്ങള്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് വേണം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് മുല്ലപ്പളളി പറഞ്ഞു. കോണ്‍ഗ്രസിലെ പുതുതലമുറ ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കണമെന്നും പിആര്‍ ഏജന്‍സികളെ വച്ചല്ല ഉമ്മന്‍ ചാണ്ടി തന്‍റെ ജനകീയത തെളിയിച്ചതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അവരവരുടേതായ റോളുണ്ട്. കോണ്‍ഗ്രസ് ഒരു വലിയ പാര്‍ട്ടിയാണ്. നേതാക്കളെ ചുറ്റിപ്പറ്റിയുളള ഗ്രൂപ്പുകള്‍ രാഷ്ട്രീയ അശ്ലീലമാണെന്നും മുല്ലപ്പളളി രാമചന്ദ്രൻ വിമര്‍ശിച്ചു. ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 2020 യിലെ ആവര്‍ത്തനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യത്തോടെ മുന്നോട് പോകണമെന്നും വ്യക്തി താല്‍പര്യങ്ങള്‍ മാറ്റി വെക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വീഡിയോ കാണാം
കോണ്‍ഗ്രസിലെ പുതുതലമുറ ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കണമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍