യുഡിഎഫ് യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കില്ല; കെപിസിസിക്ക് മുന്നിൽ കെ സുധാകരന് വേണ്ടി പോസ്റ്റര്‍ പ്രതിഷേധം

By Web TeamFirst Published May 28, 2021, 10:46 AM IST
Highlights

സ്ഥാനം ഒഴിയുകയാണെന്ന് കാണിച്ച് ഹൈക്കമാന്‍റിന് കത്ത് നൽകിയതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ തീരുമാനം . 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ പങ്കെടുക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടത്. എന്നാൽ സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി കോൺഗ്രസ് ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുന്നത് തികച്ചും സാങ്കേതികമായാണെന്ന നിലപാടിലാണ് മുല്ലപ്പള്ളി . 

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേരുന്ന ആദ്യ നിര്‍ണ്ണായക യോഗമെന്ന പ്രത്യേകത ഇന്നത്തെ യുഡിഎഫ് യോഗത്തിന് ഉണ്ട്. മുന്നണിയെ നയിക്കുന്ന പ്രധാന ഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിലും ഏകോപനമില്ലായ്മയും ഘടകക്ഷികളുടെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്  . മാത്രമല്ല യുഡിഎഫ് ചെയര്‍മാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നതടക്കം നിര്‍ണ്ണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 

അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍ പ്രതിഷേധവും അരങ്ങേറി.  സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!