മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു

By Web TeamFirst Published Oct 12, 2021, 7:06 AM IST
Highlights

അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ അണക്കെട്ട് തകരാൻ കാരണമാകുമെന്നാണ് ഇവരുടെ വാദം. നിലവിൽ 142 അടിയാണ് മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്

കൊച്ചി: മുല്ലപ്പെരിയാർ ഡാം, ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവ് കേരള ബ്രിഗേഡ് ആണ് സമരം തുടങ്ങുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്തതിൻറെ 126 -ാം വാർഷിക ദിനത്തിലാണ് പുതിയ സമര പ്രഖ്യാപനവുമായി സേവ് കേരള ബ്രിഗേഡ് രംഗത്തെത്തിയത്. 

അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങൾ അണക്കെട്ട് തകരാൻ കാരണമാകുമെന്നാണ് ഇവരുടെ വാദം. നിലവിൽ 142 അടിയാണ് മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇത് 130 അടിയാക്കി കുറക്കണമെന്നാവശ്യപ്പെട്ട് ഇവർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ഏജൻസിയെ നിയോഗിച്ച് അണക്കെട്ടിന്റെ ബല പരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്നു. അണക്കെട്ട് തകർന്നാൽ വെള്ളത്തിലാകുന്ന പ്രദേശം എന്ന നിലക്കാണ് ആലുവ കേന്ദ്രീകരിച്ച് സംഘടന പ്രവർത്തനം തുടങ്ങിയത്.

ആവശ്യം ഉന്നയിച്ച് ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കെല്ലാം നിവേദനം സമർപ്പിച്ചു. സമരത്തിൻറെ അദ്യ പടിയായി എല്ലാ ജില്ലയിലും ബോധവത്ക്കരണ ക്യാമ്പെയ്ൻ സംഘടിപ്പിക്കും. അതിനു ശേഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

click me!