
തിരുവനന്തപുരം: മുല്ലപ്പെരിയാർ (Mullapperiyar) വിഷയത്തിലെ തന്റെ ആശങ്ക സംസ്ഥാന സർക്കാരിനെ (Kerala Government) അറിയിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Muhammed Khan). ചിലർ ഈ വിഷയത്തിൽ തന്നെ വന്ന് കണ്ടിരുന്നു. അവർ അവരുടെ ആശങ്ക രേഖപ്പെടുത്തി. അക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് (Mullapperiyar Dam) പഴയതാണെന്നത് യാഥാർത്ഥ്യമാണ്. അവിടെ പുതിയ ഡാം വേണം. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജല തർക്കങ്ങളിൽ (Water dispute) ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്(judiciary). തമിഴ്‌നാടുമായുള്ള (Tamilnadu) ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നമ്മളെപ്പോഴും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയോടെ ഇരിക്കണം. വിവാദമായ ദത്തെടുക്കൽ (adoption udf) സംഭവത്തിൽ സംസ്ഥാന സർക്കാർ തിരുത്തൽ നടപടി തുടങ്ങിയെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam