
എറണാകുളം:മുനമ്പം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ തയ്യാറായി..ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ അടുത്തയാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട്
കൈമാറും. റിപ്പോർട്ടിലെ പ്രധാനശുപാർശകൾ ഇവയാണ്
1.മുനമ്പം ഭൂമിയില്‍നിന്ന് കുടിയൊഴിപ്പിക്കൽ പ്രായോഗികമല്ല
2.വഖഫ് ബോർഡും ഫറൂഖ് കോളേജുമായി സർക്കാർ സമവായ ശ്രമം നടത്തണം
3.ഭൂമി വഖഫെന്ന് കോടതി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം
4.പൊതുതാത്പര്യം മുൻനിര്‍ത്തി , വഖഫ് ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് വ്യവസ്ഥയുണ്ട്
5.ഭൂമി നിമപരമാി ഏറ്റെടുത്താൽ ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം
<
വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് വീണ്ടും തുടരും.മുസ്ലിം മതപരമായ ആചാരത്തെ നിയമം സ്പർശിക്കുന്നില്ലെന്ന് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ വാദിച്ചത്.വഖഫ് ബോർഡിന് മതപരമായ സ്വഭാവം ഇല്ല.വഖഫ് ബോർഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ല എന്ന് കേന്ദ്രം വാദിച്ചു. വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ലെന്നുംകേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു. ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ട വാദം കേൾക്കൽ ഇന്ന് പൂർത്തിയാക്കാനാണ് സാധ്യത..വഖഫ് സ്വത്തുക്കൾ കൈക്കൽ ആക്കാനുള്ള ശ്രമമെന്നും മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണ് നിയമം എന്നായിരുന്നു ഹർജിക്കാർ വാദിച്ചത്.