മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങള്‍, അയൽ സംസ്ഥാനങ്ങളിലുള്ളവരും സജീവം

Published : Aug 01, 2024, 02:51 PM ISTUpdated : Aug 01, 2024, 02:55 PM IST
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങള്‍, അയൽ സംസ്ഥാനങ്ങളിലുള്ളവരും സജീവം

Synopsis

എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, കര വ്യോമ നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 

വയനാട്: മുണ്ടക്കൈ - ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്‍.  തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിൽ സജീവമാണ്. എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, കര വ്യോമ നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 

എന്‍ഡിആര്‍എഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫന്‍സ് സെക്യൂരിറ്റിയസിലെ 180 പേരും കോസ്റ്റ് ഗാര്‍ഡിലെ 11 പേരും നാവിക സേനയിലെ 68 പേരും ഫയര്‍ഫോഴ്സിലെ 360 പേരും കേരള പോലീസിലെ 866 പേരും തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, എസ്ഡിആര്‍എഫ് സേനയില്‍ നിന്നും 60 പേരടങ്ങുന്ന ടീമും ഇടുക്കി എച്ച്എടി യില്‍ നിന്നും 14 പേരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. 

മിലിട്ടറി എന്‍ജിനീയറിങ് വിഭാഗം,  ടെറിറ്റോറിയല്‍ ആര്‍മി വിഭാഗം,  ഡോഗ് സ്‌ക്വാഡിന്റെ സേവനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ട്. കേരള - കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

'അതിന്‍റെ കണ്ണീന്ന് വെള്ളം വന്നു, വെളുക്കും വരെ കൊമ്പൻ കാവലായി നിന്നു'; അത്ഭുത രക്ഷപ്പെടലിനെ കുറിച്ച് സുജാത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്