'വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറഞ്ഞേക്കും'; മറ്റന്നാൾ ദുരന്ത സ്ഥലം സന്ദര്‍ശിക്കുമെന്ന് അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

Published : Apr 26, 2026, 11:54 AM IST
fireworks accident

Synopsis

വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും തുടർന്ന് അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി: വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. വെടിക്കെട്ട്‌ അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും ജസ്റ്റിസ് സി എൻരാമചന്ദ്രൻ പറഞ്ഞു. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും തുടർന്ന് അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് ഒരു കമ്മീഷന്റെയും ആവശ്യം ഇല്ല. അങ്ങനെ സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല..വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്നാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ അഭിപ്രായപ്പെടുന്നത്. വിമാന ദുരന്തങ്ങൾ ഉണ്ടായാൽ അത് അന്വേഷിക്കാൻ കമ്മീഷൻ വയ്ക്കാറുണ്ട്. ഓരോ ദുരന്തത്തിനും ഓരോ കമ്മീഷനാണ്. അവരൊന്നും വിമാനം നിരോധിക്കണം എന്ന് പറയില്ല. വെടിക്കെട്ട്‌ അപകട രഹിതമായി ഉപയോഗിക്കാനാണ് സർക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും സി എൻ രാമചന്ദ്രൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കളമശേരിയിലെ ലോഡ്‌ജിൽ നിന്ന് രണ്ട് പേർ പിടിയിൽ; 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു