സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു

Published : Apr 26, 2026, 10:51 AM IST
snakebite

Synopsis

കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് സ്ത്രീ പാമ്പ് കടിയേറ്റ് മരിച്ചു. മുതുകുടയിലെ നബീസ (70) ആണ് മരിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ പാമ്പുകടിയേറ്റ് മരണം നാലായി.

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്.

അതേസമയം, എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് കടിച്ചത്. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തും ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.

പാമ്പ് കടിച്ചാൽ എന്ത് ചെയ്യണം?

  • 80% പാമ്പുകൾക്കും വിഷമില്ല
  • പാമ്പ് കടിയേറ്റാൽ പരിഭ്രമിക്കാതെ ഇരിക്കണം
  • പേടിച്ചാൽ വിഷം വേഗത്തിൽ പടരും
  • കടിയേറ്റ ഭാഗം അനക്കരുത്
  • ആന്റിവെനമുള്ള ആശുപത്രിയിൽ എത്തിക്കണം
  • മുറിവ് വൃത്തിയാക്കാൻ ശ്രമിക്കരുത്
  • മുറിവിൽ ഐസോ മഞ്ഞളോ വയ്ക്കരുത്

ആന്റിവെനം നൽകുന്നത് എപ്പോൾ?

  • ലക്ഷണം നോക്കിയും പാമ്പിനെ കണ്ടെന്ന് ഉറപ്പിച്ചാലും
  • പാമ്പുകടിയുടെ മുറിവ് 2 പല്ല് ആഴ്ന്നിറങ്ങിയ പോലെ
  • രക്തസ്രാവം, കാഴ്ച്ചക്കുറവ്, ഉമിനീർ ഇറക്കാൻ കഴിയാത്ത അവസ്ഥ എന്നിവ പ്രധാന ലക്ഷണം
  • രോഗിയുടെ രക്ത പരിശോധന പ്രധാനം
  • രക്തം കട്ടയാകാൻ വൈകുന്നോ എന്നത് പ്രധാനം
  • പാമ്പ് കടിക്കുള്ള ഏക മരുന്നാണ് ആന്റിവെനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വഖഫ് ബോർഡ് പുന:സംഘടന: അമുസ്ലീങ്ങളെ അംഗങ്ങളാക്കാത്തതിനെതിരായ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; അയോ​ഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കോൺ​ഗ്രസും