മിടുക്കിയായി ഇടുക്കി, 'അരിക്കൊമ്പന്‍' റോഡ്  ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഒപ്പംനിന്ന ഗഡ്കരിക്ക് നന്ദി പറഞ്ഞ് റിയാസ്

Published : Jan 03, 2024, 08:11 PM ISTUpdated : Jan 03, 2024, 08:14 PM IST
മിടുക്കിയായി ഇടുക്കി, 'അരിക്കൊമ്പന്‍' റോഡ്  ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഒപ്പംനിന്ന ഗഡ്കരിക്ക് നന്ദി പറഞ്ഞ് റിയാസ്

Synopsis

ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: മൂന്നാര്‍-ബോഡിമേട്ട് റോഡ് ഉദ്ഘാടനത്തിനൊരുങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മാസത്തിലൊരിക്കല്‍  റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റിവ്യൂ ചെയ്തിരുന്നുവെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ - ബോഡിമേട്ട് റോഡ്

ഏറെ ജനശ്രദ്ധയാകര്‍ഷിച്ച മൂന്നാര്‍ - ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. മൂന്നാറില്‍ എത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറി.

മാസത്തിലൊരിക്കല്‍ ഈ റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചു.

ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇനി ചന്ദന മരം വിൽക്കാം';സുപ്രധാന കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം, ചന്ദന കൃഷി വ്യാപിക്കുമെന്ന് സര്‍ക്കാര്‍
'മുഖ്യമന്ത്രി വാത്സല്യത്തോടെ അവരുടെ ശിരസില്‍ തൊട്ടു, ആ നിമിഷങ്ങളില്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു'; മുഖ്യമന്ത്രിയെ കണ്ട് നിര്‍ഭയ ഹോമിലെ പെൺകുട്ടികൾ