
ആലപ്പുഴ: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്ന് ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞു. വീഴ്ചയിൽ പങ്കില്ലെന്നും മുരാരി ബാബു കൂട്ടിച്ചേര്‍ത്തു.
വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലാ ഇടത്തും ഒരുപോലെ അല്ല. സ്വർണം പൊതിഞ്ഞത് മേൽക്കൂരയിൽ മാത്രമെന്ന് സംശയം. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിൽ ആണ് സ്വർണംപൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്. സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നു. സ്വർണ്ണപ്പാളി കൈമാറുന്നതിന് മൂന്ന് ദിവസം മുൻപ് (2019 ജൂലൈ 16ന്) സ്ഥാനം ഒഴിഞ്ഞു. മഹസറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും മുരാരി ബാബു കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍, വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറയുന്നു. ദ്വാര പാലക ശില്പങ്ങളിൽ ഉള്ളത് ചെറിയ ശതമാനം സ്വർണം മാത്രമാണ്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്. അടിസ്ഥാനപരമായി ചെമ്പുപാളി തന്നെയാണ് കൈമാറിയത്. അതുകൊണ്ടാണ് രേഖകളിൽ ചെമ്പുപാളി എന്ന് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam