മുറസു തീവ്രചുഴലിക്കാറ്റായി മാറി, കരതൊടുക 100 മുതല്‍ 110 കിമീ വേഗതയില്‍, ജാഗ്രതയില്‍ തമിഴ്നാടും ആന്ധ്രയും

Published : Nov 02, 2026, 08:05 AM IST
cyclone murasu

Synopsis

മുറസു തീവ്രചുഴലിക്കാറ്റായി മാറി ആന്ധ്രയിലെ നെല്ലൂർ-നരസാപുരം തീരത്തേക്ക് നീങ്ങുന്നു. 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കരതൊടുന്ന ചുഴലിക്കാറ്റിനെ നേരിടാൻ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

ചെന്നൈ: മുറസു തീവ്ര ചുഴലിക്കാറ്റ് ആയി മാറി. നിലവിൽ ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ചുഴലിക്കാറ്റ് ആന്ധ്രയിൽ കരതൊടും. ഇതോടെ നെല്ലൂർ -നരസാപുരം തീരം അതീവ ജാഗ്രതയിൽ. പ്രദേശത്ത് എൻഡിആര്‍എഫ് സംഘം ക്യാമ്പ് ചെയുന്നു. നാശനഷ്ടങ്ങള്‍ നേരിടാന്‍ തമിഴ്നാട്ടിലെ വൈദ്യുതിവകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു-വിജയ് ഫോൺ സംഭാഷണത്തിൽ തീരുമാനമായി. 100 മുതൽ 110 കിലോമീറ്റർ വരെ

വേഗത്തിലായിരിക്കും കാറ്റ് കരതൊടുക. മുറസുവിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിലും. മഴമുന്നറിയിപ്പുണ്ട്. ചെന്നൈയിലും തിരുവള്ളൂരും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ജാഗ്രത പാലിക്കാൻ 7 വടക്കൻ ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍'; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രേംകുമാറിന് നോട്ടീസ്