പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം; പ്രകടനം നടത്താൻ അധ്യാപക സംഘടന, പ്രതിഷേധത്തിന് വിദ്യാർത്ഥികളും

Published : Nov 02, 2026, 08:05 AM IST
Principal Shivi Balakrishnan Transfer

Synopsis

വയനാട്ടിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടക്കും. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ വിദ്യാർത്ഥികളും പ്രതിഷേധിക്കും.

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ പ്ലസ് ടു വിദ്യാർത്ഥികളും ഇന്ന് സ്കൂളിൽ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ്‌ ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. പിടിഎ പ്രസിഡന്റ്‌ മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തിൽ വിശദീകരണം നൽകുമെന്നാണ് സൂചന.

വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ പ്രിൻസിപ്പലിൻ്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. വിവാദങ്ങളെ തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര നടത്തിയെന്ന് കണ്ടെത്തിയാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദം; പ്രിൻസിപ്പളിനെ സ്ഥലം മാറ്റിയതിൽ പഠിപ്പ് മുടക്കി വിദ്യാർത്ഥികളുടെ പ്രതിഷേധം
കൂടുതൽ ഇരകളുണ്ടോ? രോഗം മാറ്റാമെന്ന് വാഗ്ദാനം നൽകി 16-കാരിയെ പീഡിപ്പിച്ച മതപ്രഭാഷകനെതിരെ കൂടുതൽ അന്വേഷണത്തിന് പൊലീസ്