
കണ്ണൂർ: കൊലക്കേസ് പ്രതിയായ യുവതിയെ കഞ്ചാവുമായി പിടികൂടി. കരിവെള്ളൂർ ആണൂരിലെ ശിവദം അപ്പാർട്ട്മെന്റിൽ കേരള എക്സൈസ് പയ്യന്നൂർ റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. രഹസ്യ വിവരം കിട്ടിയാണ് എക്സൈസ് സംഘം അപ്പാർട്മെൻ്റിലെത്തിയത്. കോട്ടയം സ്വദേശി കെ ശിൽപ്പയാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലും ശിൽപ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇവർക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു. പയ്യന്നൂർ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി.സുരേഷിനാണ് കഞ്ചാവ് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam