കോട്ടയത്ത് ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ വധിക്കാൻ ശ്രമം, യുവാവ് ഓടി രക്ഷപ്പെട്ടു; പ്രതി ഓട്ടോ കത്തിച്ചു

By Web TeamFirst Published Oct 30, 2021, 11:53 AM IST
Highlights

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് അഖിലിനെ കൊലപ്പെടുത്താൻ വിഷ്ണുവിനെ മറ്റൊരാൾ ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇയാളും പൊലീസ് പിടിയിലാണെന്നാണ് സൂചന

കോട്ടയം: ഓട്ടം വിളിച്ച ശേഷം ഓട്ടോ ഡ്രൈവറെ (Autorikshaw driver) കൊല്ലാൻ ശ്രമം (murder attempt). കോട്ടയം മെഡിക്കൽ കോളേജിന് (Kottayam medical college) സമീപം ഇന്നലെ രാത്രി നടന്ന സംഭവം ക്വട്ടേഷൻ ആണെന്ന് വ്യക്തമായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് ഡ്രൈവറായ അഖിലിനെ വധിക്കാൻ ശ്രമിച്ച് അറസ്റ്റിലായത്. ഓട്ടോറിക്ഷ ഓടിക്കൊണ്ടിരിക്കുന്നതിനിടെ അഖിലിന്റെ കഴുത്തിൽ വിഷ്ണു കടന്ന് പിടിക്കുകയായിരുന്നു. ഓട്ടോ നിർത്തിയ ശേഷം അഖിൽ ഓടി രക്ഷപ്പെട്ട് സമീപത്തുള്ള കടയിൽ അഭയം തേടി.

വ്യാജ കൂട്ടബലാത്സംഗ പരാതി; യുവതിക്കും മരുമകനും 10 വര്‍ഷം തടവ്

ഈ സമയത്ത് വിഷ്ണു ഓട്ടോറിക്ഷ കത്തിച്ചതായാണ് വിവരം. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത ശേഷമാണ് സംഭവം ക്വട്ടേഷനാണെന്ന് പൊലീസിന് മനസിലായത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് അഖിലിനെ കൊലപ്പെടുത്താൻ വിഷ്ണുവിനെ മറ്റൊരാൾ ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇയാളും പൊലീസ് പിടിയിലാണെന്നാണ് സൂചന. എന്നാൽ ഇയാളുടെ പേര് വിവരങ്ങളോ കസ്റ്റഡിയിലെടുത്ത കാര്യമോ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അഖിലിന് കാര്യമായ പരിക്കുകളില്ല. 

കൊവിഡ് ബാധിതനായ വയോധികനോട് ക്രൂരത; അച്ഛനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍

click me!