യുവാവിനെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ കൊന്ന് തള്ളിയ കേസിലെ പ്രതി ജയിൽ ചാടി

By Web TeamFirst Published Jul 9, 2022, 10:56 AM IST
Highlights

രാവില സെല്ലിൽ നിന്നും ഇറക്കിയ ശേഷം അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇയാൾ മുങ്ങിയത്.

കോട്ടയം: കൊലക്കേസിൽ പ്രതിയായ തടവുപുള്ളി ജയിൽ ചാടി. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ജയിൽ ചാടി. ഈ കേസിൽ നാലം പ്രതിയായ ബിനു മോനാണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ജില്ലാ ജയിലിൽ നിന്നും ചാടിയത്. ജയിൽ അടുക്കളയിൽ നിന്നും പലക വച്ചാണ് ഇയാൾ ചാടി രക്ഷപ്പെട്ടത്. പ്രധാന കവാടത്തിനോടുള്ള തൊട്ടാണ് അടുക്കള. മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നാണ് പൊലീസിൻ്റെ അനുമാനം.

രാവില സെല്ലിൽ നിന്നും ഇറക്കിയ ശേഷം അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇയാൾ മുങ്ങിയത്. ജയിൽ പരിസരത്ത് തന്നെയാണ് ക്രൈംബ്രാഞ്ച് ഓഫീസും എസ്.പി ഓഫീസും വിജിലൻസ് ഓഫീസും സ്ഥിതി ചെയ്യുന്നതെങ്കിലും ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇയാൾ മുങ്ങുകയായിരുന്നു. അഞ്ചരയോടെ സ്ഥലത്ത് എത്തിയ കോട്ടയം ഈസ്റ്റ് പൊലീസ് പ്രദേശത്ത് ആകെ തെരച്ചിൽ വ്യാപിപ്പിച്ചു. കെകെ റോഡിൽ എത്തിയ ഇയാൾ ഏതെങ്കിലും വാഹനത്തിൽ കയറി സ്ഥലം വടിട്ടരികാം എന്നാണ് പൊലീസിൻ്റെ നിഗമനം,.                                                                                      

click me!