ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി, പരോൾ കഴിഞ്ഞിട്ടും ജയിലിലെത്തിയില്ല; വീടിനുള്ളിൽ മരിച്ച നിലയിൽ

Published : Jan 27, 2025, 03:21 PM IST
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി, പരോൾ കഴിഞ്ഞിട്ടും ജയിലിലെത്തിയില്ല; വീടിനുള്ളിൽ മരിച്ച നിലയിൽ

Synopsis

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങിയ കൊലയാളി വീടിനുള്ളിൽ തൂങ്ങമരിച്ചു

ആലപ്പുഴ: ജയിലിൽ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002 -ൽ വള്ളികുന്നം കാമ്പിശ്ശേരിയിൽ യുവതിയെ കുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഈ മാസം എട്ടിനാണ് ഇയാൾ പരോളിലിറങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 25 ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഹാജരാക്കേണ്ടതായിരുന്നു. പരോൾ കാലാവധി അവസാനിച്ചിട്ടും ഇയാൾ ജയിലിലെത്തിയിരുന്നില്ല. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി