ആദ്യം മുളകുപൊടിയെറിഞ്ഞു, പിന്നാലെ കത്തികൊണ്ട് നിരവധി തവണ കുത്തി; യുവതിയെ കൊന്ന കേസിൽ പ്രതിക്ക് ശിക്ഷ

Published : Apr 17, 2026, 10:30 AM IST
 murder case life imprisonment for man in kollam

Synopsis

സ്ത്രീയെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൊല്ലം: സ്ത്രീയെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ചടയമംഗലം സ്വദേശി നവാസിനെയാണ് കൊട്ടാരക്കര അഡീഷണൽ സെഷൻസ് (അബ്കാരി ) കോടതി ജഡ്ജ് റീന ദാസ് ടി ആർ ശിക്ഷിച്ചത്. 2019 ഫെബ്രുവരി 24-ന് രാത്രിയിലാണ് റംല ബീവിയെ നവാസ് വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. മുളകുപൊടി എറിഞ്ഞ ശേഷം കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയും, ഭവനഭേദനത്തിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപപിഴയുമാണ് വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട റംല ബീവിയുടെ മക്കൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 വ‍ർഷം അധിക തടവും അനുഭവിക്കേണ്ടിവരും.

കേസിൽ 36 സാക്ഷികളെയും 45 രേഖകളും 10 തൊണ്ടി മുതലുകളും കോടതി പരിഗണിച്ചു. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ എസ് ​ഐ ഇ എം സജീർ രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം നടത്തിയത് സി ഐ വി എസ് പ്രദീപ് കുമാറും തുടരന്വേഷണം നടത്തി പ്രതികളുടെ പേരിൽ ചാർജ് ഷീറ്റ് ഹാജരാക്കിയത് സി ഐ തൻസീം അബ്ദുൽ സമദുമാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി എസ് സോനു ഹാജരായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ; 'തുടങ്ങിയത് ഷിയാസ്, സതീശൻ പിന്നിലുണ്ടെന്ന് കരുതുന്നില്ല'
'റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് പുതുക്കില്ല', വ്യക്തമാക്കി അമേരിക്ക, ഇളവ് ഏപ്രിൽ 19ന് അവസാനിക്കും