സംസ്ഥാന പൊലീസ് മേധാവിയോട് വനിതാ കമ്മീഷന്‍റെ ചോദ്യം, സാവരിയയുടെ കൊലപാതകത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെന്തൊക്കെ? ഒരാഴ്ചക്കകം റിപ്പോർട്ട് വേണം

Published : Jul 12, 2026, 07:08 PM IST
savariya

Synopsis

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. നിർബന്ധിത മതംമാറ്റ ശ്രമം പോലുള്ള ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചു

ദില്ലി: ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളെ വിഷയം ഗൗരവമായി കണക്കിലെടുത്താണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അന്വേഷണ പുരോഗതിയും വ്യക്തമാക്കുന്ന റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി ജി പി) കമ്മീഷൻ നിർദ്ദേശം നൽകി. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് അന്വേഷണ നടപടികൾ വേഗത്തിലാക്കാനും, കേസിന്റെ സുഗമമായ നടത്തിപ്പും നീതിയും ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസിക്കും വനിതാ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ലൗ ജിഹാദെന്ന് വി എച്ച് പിയുടെ ആരോപണം

അതേസമയം സാവരിയ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് (വി എ ച്ച്പി) രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥിനിയായ സാവരിയയെ പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്നും, ഇതിന് വഴങ്ങാത്തതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും വി എച്ച് പി വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ്, വിദേശകാര്യ മന്ത്രാലയം, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ്, ഇന്ത്യൻ എംബസി, ഗവർണർ എന്നിവർക്ക് മുന്നിൽ ആവശ്യം അറിയിച്ചെന്നും വി എച്ച് പി വ്യക്തമാക്കിയിട്ടുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നേരത്തെ സാവരിയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തലക്കേറ്റ ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സംഭവത്തിൽ ഉസ്ബസ്കിസ്ഥാനിലെ നിയമനടപടികൾ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ BNSS 208 അനുസരിച്ച് ഇന്ത്യയിൽ കുറ്റവിചാരണയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. യുവതിയെ മതപരിവർത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെൺകുട്ടി അതിന് തയ്യാറായില്ലെന്നും സഹപാഠി അതിക്രൂരമായാണ് മർദിച്ചതെന്നും ബന്ധു പറഞ്ഞു. കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നു. കൊലപാതക കാരണം എന്താണെന്ന് അറിയില്ലെന്നും ബന്ധു പറഞ്ഞു.നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കേറ്റ ക്ഷതമാണ് കൊലപാതക കാരണമെന്ന് വ്യക്തമായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിമർശനങ്ങൾക്ക് മറുപടിയുമായി കെകെ ശൈലജ, 'എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒരു തെറ്റും ചെയ്തിട്ടില്ല, നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു'
കൃത്യമായ നടപടികൾ, വളരെ നന്മ നിറഞ്ഞ തീരുമാനം; മുരളീധരനെ പുകഴ്ത്തി ഡോ. ഹാരിസ് ചിറയ്ക്കൽ, മാറ്റങ്ങൾക്ക് കയ്യടി