ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് വിഡി സതീശൻ

Published : Nov 15, 2021, 05:52 PM ISTUpdated : Nov 15, 2021, 06:05 PM IST
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് വിഡി സതീശൻ

Synopsis

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീഷൻ. സംഭവം  പ്രതിഷേധാർഹമാണ്.  വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ച് പൊറുപ്പിക്കാനാകില്ല എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള കേസിൽ പ്രതികളെ പിടികൂടുന്നില്ല

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംഭവം  പ്രതിഷേധാർഹമാണ്.  വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ച് പൊറുപ്പിക്കാനാകില്ല എസ്ഡിപിഐ പ്രതി സ്ഥാനത്തുള്ള കേസിൽ പ്രതികളെ പിടികൂടുന്നില്ല

പുന്ന നൗഷാദിൻ്റെയും, അഭിമന്യുവിൻ്റെയും കൊലപാതകികൾക്കെതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ല. എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎമ്മെന്നും വിഡി സതീഷൻ ആരോപിച്ചു.  മമ്പറത്ത ആർഎസ്എസ് പ്രവർത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസായിരുന്നു.  മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. 

മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്ന് സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. 

സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്നാണ് പൊലീസിൻ്റെ  നിഗമനം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിൻ്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് ആരോപിച്ചു. സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

പത്ത് ദിവസത്തിനകം കേരളത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാ‍ർ പ്രവർത്തകനാണ് സഞ്ജിത്ത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പ്രതിസ്ഥാനത്ത് എസ്ഡിപിഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സ‍ർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തത്തിലാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബിജെപിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരും. എസ്ഡിപിഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോ​ഗിച്ച് ഞങ്ങൾ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കെ റയിൽ പ്രതിപക്ഷത്തിൻ്റെ ഒരു സംശയവും ദുരീകരിച്ചില്ലെന്നും മാധ്യമപ്രവർത്തകരുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു. പാരിസ്ഥിതിക ആഘാത പ0നം പോലും നടത്തിയില്ല.. കേന്ദ്ര സർക്കാരിൻ്റെ അനുമതി കിട്ടാതെ പദ്ധതിക്കായി  സർക്കാർ ധൃതി കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം, പോറ്റിയെ കേറ്റിയത് കെസിയെന്ന് മുഖ്യമന്ത്രി, അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്ന് കെസിയുടെ തിരിച്ചടി
'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി