മുരിങ്ങൂർ പീഡനക്കേസ്: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, ഇരയുടെ ഹർജിയിൽ സർക്കാർ മറുപടി നൽകണം

Published : Jul 27, 2021, 01:06 PM IST
മുരിങ്ങൂർ പീഡനക്കേസ്: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, ഇരയുടെ ഹർജിയിൽ സർക്കാർ മറുപടി നൽകണം

Synopsis

പീഡനകേസിൽ അന്വേഷണം നടക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു. മെയ് 12ന് ഫയൽ ചെയ്ത ജാമ്യപേക്ഷയാണെന്ന് കോടതി ഓർമിപ്പിച്ചു

കൊച്ചി: മുരിങ്ങൂർ പീഡനക്കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ജാമ്യപേക്ഷയിൽ വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. വാദം കേൾക്കുന്നത് 10 ദിവസത്തേക്ക് നീട്ടണമെന്ന പ്രതി ജോൺസന്റെ  ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ നാളെ തന്നെ വാദം നടത്താൻ കോടതി നിർദ്ദേശിച്ചു.

അതേസമയം പീഡനകേസിൽ അന്വേഷണം നടക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു. മെയ് 12ന് ഫയൽ ചെയ്ത ജാമ്യപേക്ഷയാണെന്ന് കോടതി ഓർമിപ്പിച്ചു. കേസിൽ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ഇരയുടെ ഹർജിയിൽ സർക്കാരിനോട് ഈ മാസം 30നകം മറുപടി നൽകാനും കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും