
പാലക്കാട്: മകളും മരുമകനും ഉപേക്ഷിച്ചതിനെത്തുടർന്ന് കക്കൂസ് മുറിയിൽ ദുരിത ജീവിതം നയിച്ച അമ്മയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തുണയായി. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഇടപെടലിൽ പഞ്ചായത്തിൻ്റെ കേന്ദ്രത്തിലേക്ക് മുരുക എന്ന അമ്മയെ മാറ്റി. ചികിത്സ ഉറപ്പാക്കുമെന്നും വീട് വച്ച് നൽകുമെന്നും പഞ്ചായത്ത് അറിയിച്ചു.
മകളും മരുമകനും ഉപേക്ഷിച്ചതോടെയാണ് വടകരപ്പതിയിലെ കക്കൂസ് മുറിയിൽ രോഗിയായ മുരുക പാർപ്പ് തുടങ്ങിയത്. അപകടത്തിൽ കാലിനുണ്ടായ പരിക്കിനെ തുടർന്ന് വEക്കറിൻ്റെ സഹായത്തോടെയായിരുന്നു നടപ്പ്. അയൽവാസികളാണ് മരുന്നും ഭക്ഷണവും എത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലൂടെ വാർത്ത പുറത്തെത്തിയതിന് പിന്നാലെ മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ ഇടപെടലുണ്ടായി.
വൈകാതെ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയും വീട്ടിലെത്തി. ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകുമെന്ന് മുരുകയെ അറിയിച്ചു. പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. തുടർ ചികിത്സ ഉറപ്പാക്കുമെന്ന് സന്നദ്ധ പ്രവർത്തകരും ഉറപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam