'മുഖ്യമന്ത്രി ഉത്തേരേന്ത്യയിലെ ചില സംഘടനാനേതാക്കളെപോലെ'പൂഞ്ഞാർപരാമര്‍ശം പിന്‍വലിക്കണമെന്ന് മുസ്ലിംനേതാക്കള്‍

Published : Mar 12, 2024, 02:28 PM ISTUpdated : Mar 12, 2024, 02:32 PM IST
'മുഖ്യമന്ത്രി ഉത്തേരേന്ത്യയിലെ  ചില സംഘടനാനേതാക്കളെപോലെ'പൂഞ്ഞാർപരാമര്‍ശം പിന്‍വലിക്കണമെന്ന്  മുസ്ലിംനേതാക്കള്‍

Synopsis

പുഞ്ഞാറിൽ പള്ളിമുറ്റത്ത് നടന്ന  സംഭവത്തിൽ ഒരു സമുദായത്തെ മാത്രം  വിമ‍ർശിച്ച  മുഖ്യമന്ത്രിക്കെതിരെ നേരത്തെ എപി ഇകെ സുന്നികളുടെ മുഖപത്രങ്ങൾ  വിമർശനമുന്നയിച്ചിരുന്നു. .ഇതിന് പിന്നാലെയാണ് നേതാക്കൾ തന്നെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്

കോഴിക്കോട്: പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ തിരൂത്തിന് വേണ്ടിയുള്ള സമ്മർദ്ദം ശക്തമാക്കി മുസ്ലിം സംഘടനാ  നേതാക്കൾ. മുഖ്യമന്ത്രി ഉത്തേരേന്ത്യയിലെ  ചില സംഘടനാ നേതാക്കളെപോലെയാണ് പ്രതികരിക്കുന്നതെന്ന് പ്രമുഖ ഇകെ സുന്നി നേതാവ് പറഞ്ഞു . മുഖ്യമന്ത്രിയുടെ നിലപാട്  തിരുത്തണമെന്ന് മുജാഹിദ് നേതാവ് ഹുസൈൻ മടവൂരും ആവശ്യപ്പെട്ടു.

പുഞ്ഞാറിൽ പള്ളിമുറ്റത്ത് നടന്ന  സംഭവത്തിൽ ഒരു സമുദായത്തെ മാത്രം  വിമ‍ർശിച്ച  മുഖ്യമന്ത്രിക്കെതിരെ നേരത്തെ എപി ഇകെ സുന്നികളുടെ മുഖപത്രങ്ങൾ  വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾ തന്നെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്. സിപിഎമ്മുമായി നല്ല ബന്ധത്തിലുള്ള എപി സുന്നി വിഭാഗം പോലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു. സമീപകാലത്തായി സിപിഎമ്മിനോട്  അടുക്കുന്ന ഇകെ സുന്നികളാകട്ടെ ഒരു ഇടവേളയക്ക് ശേഷം വീണ്ടും മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി.

വഖഫ് അടക്കമുള്ള വിഷയങ്ങളിൽ ലീഗിനെ തള്ളി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇകെ സുന്നികൾ. തെരഞ്ഞെടുപ്പ്  വേളയിൽ മുഖ്യമന്ത്രി പ്രസ്താവന തീരുത്തിയില്ലെങ്കിൽ  അത് ദോഷം ചെയ്യുമെന്ന നിലപാട് സിപിഎമ്മിലെ പല നേതാക്കൾക്കുമുണ്ട്. കെടി ജലീൽ അടക്കമുള്ള സമുദായ സംഘടനാ ബന്ധമുള്ള നേതാക്കളൊന്നും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല, ചുരുക്കത്തിൽ  സിപിഎമ്മും സർക്കാരും സമുദായ വിരുദ്ധരാണെന്ന പ്രചാരണത്തിലെ പ്രധാന ആയുധമായി മുഖ്യമന്ത്രിയുടെ പ്രസ്താവന മാറുകയാണ്...

'കേരള മുഖ്യമന്ത്രി പരിണിതപ്രജ്ഞൻ, ഇത്തരം പ്രസ്താവന ഉണ്ടായിക്കൂടാ'; രൂക്ഷ വിമര്‍ശനവുമായി എപി വിഭാഗം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിലെ മത്സരം ഫോട്ടോ ഫിനിഷിലേക്ക്, മാറി മറിഞ്ഞ് ലീഡ്, എൽഡിഎഫും യുഡിഎഫും ഇ‍ഞ്ചോടിഞ്ച് പോരാട്ടം
ഉ​ഗ്രൻ പോരാട്ടത്തിന് സാക്ഷിയായി കവടിയാർ; യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥന് തകർപ്പൻ വിജയം