ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; കോഴിക്കോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

Published : Mar 12, 2024, 02:09 PM IST
ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; കോഴിക്കോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

Synopsis

രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ  ഓഫീസർമാർ ( ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ  കളക്ടർക്ക്  നിർദ്ദേശം നൽകിയിരിക്കുന്നത്. 

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍) സഞ്ജയ് കൗള്‍ ആണ് സസ്പെൻഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ  ഓഫീസർമാർ ( ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ  കളക്ടർക്ക്  നിർദ്ദേശം നൽകിയിരിക്കുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ആകമാനം തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. രേഖകളുടെ പരിശോധന, ബൂത്തുകളിലെ ഒരുക്കങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വിലയിരുത്തിവരികയാണ് നിലവില്‍. 

Also Read:- സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ലെന്ന് കെ സുരേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം രണ്ടു പേര്‍ക്ക് പാമ്പു കടിയേറ്റു
കൊടും ചൂടിൽ ഉരുകി കേരളം, സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം, ഇന്ന് 7 പേർക്ക് സൂര്യാതപമേറ്റു