കേരള കോണ്‍ഗ്രസിലെ അവസ്ഥ ദൗര്‍ഭാഗ്യകരം; ചര്‍ച്ചകളില്‍ പ്രതീക്ഷയെന്ന് മുസ്ലീം ലീഗ്

By Web TeamFirst Published Jun 17, 2019, 12:07 PM IST
Highlights

ഇപ്പോഴത്തേത് അധികാര തർക്കം മൂലം ഉണ്ടായ അകൽച്ചയാണ്. കെ എം മാണിയെ  ഇഷ്ടപ്പെടുന്നവർക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും കെപിഎ മജീദ് 

മലപ്പുറം: കെ എം മാണിയുടെ മരണ ശേഷം കേരള കോൺഗ്രസിൽ ഇത്തരത്തിൽ ഒരവസ്ഥ വന്നത് ദൗർഭാഗ്യകരമെനന്ന് മുസ്ലീം ലീഗ്  സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേരളാ കോൺഗ്രസ് പിളർന്നത് നിർഭാഗകാരമാണ്. ഇപ്പോഴത്തേത് അധികാര തർക്കം മൂലം ഉണ്ടായ അകൽച്ചയാണ്. കെ എം മാണിയെ  ഇഷ്ടപ്പെടുന്നവർക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും കെപിഎ മജീദ് പറഞ്ഞു. 

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്‍റെ കീഴിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ട്. സമവായം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ശുഭ പ്രതീക്ഷയാണ് ചര്‍ച്ചകള്‍ നല്‍കുന്നതെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി.  കേരള കോൺഗ്രസ് ഇപ്പോഴും യുഡിഎഫിൽ തന്നെയാണ് ഉള്ളത്. അല്ലാത്തപക്ഷം  മറ്റ് കാര്യങ്ങൾ ആലോചിക്കാമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. 

click me!