പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങി സിപിഎമ്മും മുസ്ലീംലീഗും

Published : Jan 09, 2020, 04:04 PM ISTUpdated : Jan 09, 2020, 04:26 PM IST
പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങി സിപിഎമ്മും മുസ്ലീംലീഗും

Synopsis

കണ്ണൂരിലെ 104 കേന്ദ്രങ്ങളിൽ സിപിഎം ഭരണഘടനാ സംരക്ഷണ കൂട്ടായ്മകൾ നടത്തും. ജനുവരി 13ന് തലശേരിയിൽ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.  

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സിപിഎമ്മും മുസ്ലീം ലീഗും. കണ്ണൂരിലെ 104 കേന്ദ്രങ്ങളിൽ സിപിഎം ഭരണഘടനാ സംരക്ഷണ കൂട്ടായ്മകൾ നടത്തും. പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജനുവരി 13ന് തലശേരിയിൽ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

അതേസമയം, മുസ്ലീംലീഗും പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഈ മാസം 11, 12 തിയതികളിൽ സംസ്ഥാന വ്യാപകമായി വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. 12 ന് മലപ്പുറം ജില്ലയിൽ മനുഷ്യ മതിൽ തീർക്കും. മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?