
കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി നാളെ മോക്ക് ഡ്രിൽ നടത്തും. രാവിലെ ഒൻപതു മണി മുതൽ ആണ് മോക്ക് ഡ്രിൽ ആരംഭിക്കുക. സ്ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സമീപവാസികൾക്ക് അറിവ് നൽകാൻ കൂടിയാണിത്. സ്ഫോടന സമയത്ത് ആംബുലൻസുകളും ഫയർ എൻജിനുകളും ഏതൊക്കെ സ്‌ഥലത്തു വേണമെന്നും സ്ഫോടന ശേഷം ഇവ പോകേണ്ട സ്‌ഥലത്തെ സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടാക്കും. മുന്നറിയിപ്പ് സൈറൺ മുഴക്കുന്നത് ഉൾപ്പെടെ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഉണ്ടാകും.
മരട് ഫ്ലാറ്റുകൾ പൊളിഞ്ഞ് കായലിൽ വീണാൽ? പാരിസ്ഥിതിക ആഘാതം എങ്ങനെയാകും?
സ്ഫോടനം നിയന്തിക്കാൻ മൂന്ന് കൺട്രോൾ റൂമുകൾ സജീകരിക്കും. എച്ച്റ്റുഒ, ആൽഫാ സെറീൻ എന്നിവക്ക് മരട് നഗര സഭയും ഗോൾഡൻ കായലോരത്തിനു ദേശീയ ജലഗതാഗത പാത ഓഫീസിലും ജെയിൻ കോറൽ കോവിന് സമീപത്തുള്ള സ്വകാര്യ ഫ്ലാറ്റിലുമാണ് കൺട്രോൾ റൂമുകൾ സജീകരിക്കുക. അതിനിടെ കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ മറ്റന്നാൾ പൊളിക്കുന്നതിന് മുന്നോടിയായുളള എക്സ്പ്ലോസീവ് കൺട്രോളറുടെ പരിശോധന പൂർത്തിയായി. സ്ഫോടനടത്തിന്‍റെ സമയ ക്രമത്തിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടനുബന്ധിച്ചുളള കൺട്രോൾ റൂമിന്‍റെയും ബ്ലാസ്റ്റ് ഷെഡുകളുടെയും നിർമാണവും തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam