ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഭാവി നടപടികൾ ചർച്ച ചെയ്യാൻ സമുദായ നേതാക്കളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്

Published : Jul 22, 2021, 12:06 PM IST
ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഭാവി നടപടികൾ ചർച്ച ചെയ്യാൻ സമുദായ നേതാക്കളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്

Synopsis

 കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായാവും യോ​ഗം ചേരുക. 

കോഴിക്കോട്: ന്യൂനപക്ഷ അനുപാതം എടുത്ത കളഞ്ഞ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ തീരുമാനിക്കാൻ മുസ്ലീസംഘടനകളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായാവും യോ​ഗം ചേരുക. 

സച്ചാർ കമ്മീഷൻ ശുപാർ‌ശകളുടെ അടിസ്ഥാനത്തിൽ മുസ്ലീം സമൂഹത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ ന്യൂനപക്ഷ സ്കോള‍ർഷിപ്പ് അടക്കമുള്ള പദ്ധതികൾ കോടതി വിധിയിലൂടേയും സർക്കാർ നടപടിയിലൂടേയും തടസപ്പെട്ട സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാനാണ് മുസ്ലിം സാമുദായിക - മത സംഘടനാ നേതാക്കളുടെ യോഗം സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചു ചേ‍ർത്തതെന്ന് മുസ്ലീം ലീ​ഗ് അറിയിച്ചു. 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന്റെ ചിഹ്നത്തിൽ മാറ്റം; മോതിരമാണ് പുതിയ ചിഹ്നം