
കൊച്ചി: കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷികളിൽ ഒന്നായ മുസ്ലിം ലീഗിന് ആർഎസ്എസിന്റെ ഗുഡ് സർട്ടിഫിക്കറ്റ്. മുസ്ലിം ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ കൊച്ചിയിൽ വ്യക്തമാക്കി. മുസ്ലിം ലീഗിന് വർഗീയ താൽപര്യങ്ങളുണ്ടെന്നും എന്നാൽ തീവ്രവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നും ആർഎസ്എസ് നേതാക്കൾ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായല്ല ദില്ലിയിൽ ചർച്ച നടത്തിയത്. ചർച്ചയ്ക്കെത്തിയ മുസ്ലിം ബുദ്ധിജീവി സംഘത്തിൽ ജമാ അത്തേ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ നടത്തൂവെന്നും ആർഎസ്എസ് നേതാക്കൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ദേശവിരുദ്ധ നിലപാടുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വര്‍ഗ്ഗീയ നിലപാട് തുടര്‍ന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് സിറ്റിംഗ് എംഎല്‍എയുമായി അടക്കം ചര്‍ച്ച നടന്നുവെന്നും മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വര്‍ഗ്ഗീയ താല്‍പര്യം ലീഗിനുണ്ടെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam