മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ധാരണയായി; കോഴിക്കോട് 2 സീറ്റുകൾ കോൺഗ്രസുമായി വെച്ചുമാറുന്നതിൽ ചർച്ച

Published : Mar 16, 2026, 04:07 PM IST
Muslim League

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം. കോഴിക്കോട് ജില്ലയിലെ നാദാപുരവും പേരാമ്പ്രയും കോൺഗ്രസുമായി വെച്ചുമാറുന്നത് പരിഗണനയിലുണ്ട്. മറ്റ് പല മണ്ഡലങ്ങളിലും നിലവിലെ സ്ഥാനാർത്ഥികൾക്ക് വീണ്ടും അവസരം നൽകാനും ധാരണയായി.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ നാദാപുരവും പേരാമ്പ്രയും കോൺഗ്രസുമായി വെച്ച് മാറണോ എന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ ചർച്ച. തിരുവമ്പാടിയുടെ കാര്യത്തിലും ആലോചനയുണ്ട്. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള തന്നെ മത്സരിക്കും. നജീബ് കാന്തപുരം വീണ്ടും പെരിന്തൽമണ്ണയിൽ സ്ഥാനാർത്ഥിയാകും. എൻ ഷംസുദ്ദീൻ മണ്ണാർക്കാട്ട് മണ്ഡലത്തിൽ തുടരും. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളാവും മുസ്ലിം ലീഗ് സ്ഥാനാർത്ഥി. മഞ്ചേശ്വരത്ത് എ കെ എം അഷറഫ്, ഏറനാട് പി കെ ബഷീർ, തിരൂരിൽ കുറുക്കോളി മൊയ്തീനും വീണ്ടും അവസരമുണ്ട്. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്താണ് മത്സരിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആരുടെയും കുതന്ത്രം വിജയിക്കില്ല'; പത്തനാപുരത്ത് ഭൂരിപക്ഷം ഇത്തവണ ഇരട്ടിയാകുമെന്ന് കെ ബി ഗണേഷ് കുമാർ
'ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ' യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി, സംഭവം കൊല്ലത്ത്