'ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കി, പിണറായി വിജയന് മോഹഭംഗം'; രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

Published : Jun 23, 2024, 11:08 AM IST
'ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കി, പിണറായി വിജയന് മോഹഭംഗം'; രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

Synopsis

എല്ലാവരും വിമർശിക്കുമ്പോൾ ലീഗ് എങ്കിലും കൂടെ ഉണ്ടായെങ്കിൽ എന്ന് പിണറായിക്ക് തോന്നിക്കാണും. അതിന്‍റെ മോഹഭംഗമാണ് പിണറായി വിജയനെന്നും  കെഎം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായിയെന്ന് കെ എം ഷാജി ഏഷ്യാനെറ്റ്‌ ന്യുസിനോട് പറഞ്ഞു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണ്. അത് ബോധ്യപ്പെട്ടതിന്റെ ആസ്വസ്ഥത ആണ് പിണറായിക്ക്. താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താൻ ഉള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു.

ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കിയെന്നും ഇടനിലക്കാർ തന്നോട് വന്നു സംസാരിച്ചിട്ടുണ്ടെന്നും ഷാജി വെളിപ്പെടുത്തി. വ്യക്തിപരമായ നേട്ടം ഉണ്ടാകുന്ന കാര്യമായിട്ടും അതിനു നിന്നിട്ടില്ല. മുസ്ലീം ലീഗ് സിപിഎമ്മിനൊപ്പം ചേരുക എന്നത് വഞ്ചനയാണ്. ഇതിനൊക്കെ ദേഷ്യം പിടിച്ച് ഇപ്പോള്‍ പിണറായി വിജയൻ ഇങ്ങനെ പറയുന്നതില്‍ കാര്യമില്ല.

എല്ലാവരും വിമർശിക്കുമ്പോൾ ലീഗ് എങ്കിലും കൂടെ ഉണ്ടായെങ്കിൽ എന്ന് പിണറായിക്ക് തോന്നിക്കാണും. അതിന്‍റെ മോഹഭംഗമാണ് പിണറായി വിജയനെന്നും ഷാജി വിമര്‍ശിച്ചു. തീവ്ര ചിന്താഗതിക്കാരായ ജമാ അതെ ഇസ്ലാമിയും എസ് ഡി പി ഐയുമായി ഒത്തു തീർപ്പില്ലാത്ത പാർട്ടി യാണ് ലീഗെന്നും കെഎം ഷാജി പറഞ്ഞു. ഇന്നലെ മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കെഎം ഷാജിയുടെ വിമര്‍ശനം.

'പ്രശ്നങ്ങൾ കാണിക്കുന്ന കണ്ണാടി കുത്തി പൊട്ടിക്കുന്നതാണ് ഹീറോയിസം എന്നാണ് ധാരണ'; മുഖ്യമന്ത്രിക്കെതിരെ ചന്ദ്രിക

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും