'ഉമർഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണം, തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല': വിമർശനവുമായി കെഎം ഷാജി

Published : Nov 02, 2024, 08:02 AM IST
'ഉമർഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണം, തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല': വിമർശനവുമായി കെഎം ഷാജി

Synopsis

സാദിഖ് അലി തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല. സിപിഎം നല്ലതാണെന്ന് തോന്നുന്നവർക്ക് അങ്ങോട്ട് പോകാം. സമുദായത്തെ അവിടേക്ക് കൊണ്ട് പോകാമെന്ന് ആരും കരുതേണ്ട. സിപിഎമ്മിൽ ആർഎസ്എസ് സ്ലീപ്പിംഗ് സെൽ എന്ന പോലെ സമുദായത്തിൽ സിപിഎമ്മിൻ്റെ സ്ലീപ്പിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട്.

മലപ്പുറം: സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് സാദിഖ് അലി തങ്ങളെ ഒറ്റതിരിഞ്ഞു ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും ഉമർഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം വളാഞ്ചേരിയിൽ മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. 

സാദിഖ് അലി തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ല. സിപിഎം നല്ലതാണെന്ന് തോന്നുന്നവർക്ക് അങ്ങോട്ട് പോകാം. സമുദായത്തെ അവിടേക്ക് കൊണ്ട് പോകാമെന്ന് ആരും കരുതേണ്ട. സിപിഎമ്മിൽ ആർഎസ്എസ് സ്ലീപ്പിംഗ് സെൽ എന്ന പോലെ സമുദായത്തിൽ സിപിഎമ്മിൻ്റെ സ്ലീപ്പിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട്. അതിനെ വലിച്ച് താഴെയിടുക തന്നെ ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു. ജിഫ്രി തങ്ങളെ ആക്ഷേപിച്ച ലീഗുകാരനെതിരെ പാണക്കാട് തങ്ങൾ ഉടൻ നടപടിയെടുത്തിരുന്നു. ആ മര്യാദ തിരിച്ചും വേണം. അധികകാലം ആക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കാൻ ആകില്ല. ഏതു കൊമ്പത്തെ ആളായാലും പോകാം. പക്ഷേ സമുദായത്തെ അങ്ങോട്ട് കൊണ്ട് ചെന്ന് കെട്ടാമെന്ന് ആരും കരുതേണ്ടെന്നും കെഎം ഷാജി പറഞ്ഞു.

രണ്ടാഴ്ച്ചക്കിടെ 2 മരണം; കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം, സംഭവം പാലക്കാട് മുക്കണ്ണത്ത്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും