'കെ. എം ഷാജിക്കെതിരെ കേസെടുത്ത വനിത കമ്മീഷൻ സ്ത്രീകളെ അപമാനിച്ചു': കെപിഎ മജീദ്

Published : Sep 23, 2023, 11:15 PM ISTUpdated : Sep 23, 2023, 11:21 PM IST
'കെ. എം ഷാജിക്കെതിരെ കേസെടുത്ത വനിത കമ്മീഷൻ സ്ത്രീകളെ അപമാനിച്ചു': കെപിഎ മജീദ്

Synopsis

മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു ഇല്ലെന്നു പ്രസംഗിച്ചത് എങ്ങിനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക. മുൻ ആരോഗ്യ മന്ത്രിയും ഒരു സ്ത്രീ ആയിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗം നേരിട്ട് കേട്ട വ്യക്തിയാണ് താനെന്നും കെപിഎ മജീദ് പറഞ്ഞു.

കോഴിക്കോട്: വീണാ ജോർജിനെതിരെയുള്ള പരാമർശത്തിൽ കെ.എം ഷാജിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷൻ സ്ത്രീകളെ അപമാനിച്ചുവെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എം.എൽ.എ. പൊതു ഖജനാവിൽ നിന്ന് ആനുകൂല്യം പറ്റുന്ന തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിയുടെ വീഴ്ചകൾ മറച്ചു പിടിക്കാനും രക്ഷപ്പെടാനുമുള്ള പുകമറയല്ല സ്ത്രീത്വം. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്കു ഇല്ലെന്നു പ്രസംഗിച്ചത് എങ്ങിനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക. മുൻ ആരോഗ്യ മന്ത്രിയും ഒരു സ്ത്രീ ആയിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗം നേരിട്ട് കേട്ട വ്യക്തിയാണ് താനെന്നും കെപിഎ മജീദ് പറഞ്ഞു.

സ്വമേധയാ ഇങ്ങനെ ഒരു കള്ളകേസെടുത്തവരെ സ്ത്രീയുടെ പരുശുദ്ധി ഓർമിപ്പിക്കേണ്ടി വരുന്നത് ലജ്ജാവഹമാണ്. വഹിക്കുന്ന സ്ഥലത്തിന്റെ അന്തസ് ഉയർത്തി പിടിക്കാനും വിമർശനത്തിനു മറുപടി നൽകാനും ത്രാണിയുള്ളവരാണ് സ്ത്രീകൾ. ശാരീരിക പീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മിഷൻ മുസ്ലിം ലീഗ് നേതാവിനെതീരെ കേസെടുത്തതിന്റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെണ്മക്കളെ വേട്ടയാടിയത് വരെ കമ്മീഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങൾ ഉണ്ട്.

'ജോലിത്തിരക്കുണ്ട്, ഷാജിക്ക് മറുപടി പറയാനില്ല'; മന്ത്രി വീണ ജോർജ്

സിപിഎം കളിപ്പാവയായി അധപതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കാൻ സുഗതകുമാരിയെ പോലുള്ളവർ നയിച്ച വനിതാ കമ്മീഷൻ തയ്യാറാവണം. ഇത്തരം കള്ളകേസുകളെ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോല്പിക്കും. കേരള സമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്നത് ഓർത്താൽ നന്നെന്നും കെ. പി. എ മജീദ് കൂട്ടിച്ചേർത്തു.

'ഒരാവേശത്തിൽ പറഞ്ഞതോ നാക്കുപിഴയോ ആയി കണക്കാക്കാനാവില്ല'; കെ എം ഷാജിക്കെതിരെ മന്ത്രി വി ശിവൻകുട്ടി

https://www.youtube.com/watch?v=Ko18SgceYX8

 

 

 

 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; ഡയാലിസ് സെന്‍ററില്‍ അണുബാധയെന്ന് സംശയം, 6 രോഗികളിൽ 2 പേർ മരിച്ചു
'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി'; വിശദീകരിച്ച് എംവി ഗോവിന്ദൻ