'ഇപിക്കും പി ജയരാജനുമെതിരായ വിശേഷണങ്ങൾ ചേരുന്ന തലപ്പത്തുള്ളയാൾക്കെതിരെ നാക്ക് ചലിപ്പിക്കാത്തതെന്ത്?'

Published : Dec 27, 2022, 11:27 AM IST
'ഇപിക്കും പി ജയരാജനുമെതിരായ വിശേഷണങ്ങൾ ചേരുന്ന തലപ്പത്തുള്ളയാൾക്കെതിരെ നാക്ക് ചലിപ്പിക്കാത്തതെന്ത്?'

Synopsis

 ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണം വിവാദമായതിന് പിന്നാലെ ഇരുവർക്കുമെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസ്.

തിരുവനന്തപുരം: ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണം വിവാദമായതിന് പിന്നാലെ ഇരുവർക്കുമെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസ്. ഇപിക്കെതിരെ ഉയരുന്നത് സാമ്പത്തിക ആരോപണങ്ങളാണെങ്കിൽ പി ജയരാജൻ ക്വട്ടേഷൻ സംഘങ്ങളെ തീറ്റിപ്പോറ്റുന്ന ആളാണെന്ന് ഫിറോസ് ആരോപിക്കുന്നു. 'പി.ജെക്കെതിരെ ആകെയുള്ള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല എന്നതാണ്. 

അതിന് വേണ്ടി അത്യാവശ്യം ക്വട്ടേഷൻ സംഘങ്ങളെയൊക്കെ തീറ്റിപ്പോറ്റും. പാർട്ടിക്ക് വേണ്ടി കൊല്ലാൻ തയ്യാറാവുന്നവരെ സംരക്ഷിക്കും. ഇതൊക്കെയാണ്. എന്നാൽ ഇ.പി അങ്ങിനെയൊന്നുമല്ല. എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധം. മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഭരണത്തിന്റെ തണലിൽ മുതലാളിമാർക്കൊക്കെ അത്യാവശ്യം സൗകര്യം ചെയ്ത് കൊടുക്കൽ. ഇതൊക്കെയാണ്' -എന്നും ഫിറോസ് ആരോപിക്കുന്നു.  എന്നാൽ എന്നാൽ മുകളിൽ പറഞ്ഞ രണ്ട് വിശേഷണങ്ങളും ചേർന്ന ഒരാൾ തലപ്പത്തുണ്ടെന്നും. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാൾ പോലും നാക്ക് ചലിപ്പിക്കാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിക്കുന്നു. 

ഫിറോസിന്റെ കുറിപ്പിങ്ങനെ....

പി. ജയരാജൻ, എന്തൊക്കെ പറഞ്ഞാലും അസ്സല് സഖാവാണ്. അഴിമതി ഒട്ടും ഇല്ല. മക്കൾക്കൊന്നും ഒരു മുതലാളിയുമായും ചങ്ങാത്തമില്ല. പി.ജെക്കെതിരെ ആകെയുള്ള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല എന്നതാണ്. അതിന് വേണ്ടി അത്യാവശ്യം ക്വട്ടേഷൻ സംഘങ്ങളെയൊക്കെ തീറ്റിപ്പോറ്റും. പാർട്ടിക്ക് വേണ്ടി കൊല്ലാൻ തയ്യാറാവുന്നവരെ സംരക്ഷിക്കും. ഇതൊക്കെയാണ് പുള്ളിയുടെ പ്രശ്നം.
എന്നാൽ ഇ.പി അങ്ങിനെയൊന്നുമല്ല. എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധം. മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. 

ഭരണത്തിന്റെ തണലിൽ മുതലാളിമാർക്കൊക്കെ അത്യാവശ്യം സൗകര്യം ചെയ്ത് കൊടുക്കൽ. ഇതൊക്കെയാണ് അങ്ങേർക്കെതിരെയുള്ള ആരോപണം. തെറ്റു തിരുത്തലിൽ ഇവരിൽ ആരുടേതാണ് തെറ്റ് എന്നതാണ് പാർട്ടിക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രശ്നം.  എന്നാൽ മുകളിൽ പറഞ്ഞ രണ്ട് വിശേഷണങ്ങളും ചേർന്ന ഒരാൾ തലപ്പത്തുണ്ട്. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാൾ പോലും നാക്ക് ചലിപ്പിക്കാത്തത്? എന്ത് കൊണ്ടായിരിക്കും പാർട്ടി അത് ചർച്ച ചെയ്യാത്തത്?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്