മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ ബിജെപിയിലേക്ക്

Published : Aug 06, 2019, 05:43 PM ISTUpdated : Aug 06, 2019, 06:45 PM IST
മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ ബിജെപിയിലേക്ക്

Synopsis

താഹ ബാഫഖി തങ്ങളും ഡോ. എം അബ്ദുല്‍ സലാമും നാളെ ബിജെപിയിൽ ചേരുമെന്ന് പി എസ് ശ്രീധരൻപിളള.

തിരുവനന്തപുരം: ന്യൂന പക്ഷവിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിളള. മുസ്ലീംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങളും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമും നാളെ ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.

മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റും സംസ്‌ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകന്‍റെ മകനാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങള്‍ ട്രസ്‌റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് താഹ ബാഫഖി തങ്ങള്‍. ബാഫഖി തങ്ങളുടെ കുടുംബത്തില്‍നിന്ന്‌ ഒരാളെ അംഗമാക്കുന്നതിലൂടെ മുസ്ലീം സമുദായത്തില്‍നിന്ന്‌ കൂടുതലാളുകളെ ആകര്‍ഷിക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയര്‍ വിവി രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ വരവേൽപ്, ഇന്ന് 2 മണിക്കൂര്‍ പ്രധാനമന്ത്രിക്കൊപ്പം ഔദ്യോഗിക വസതിയിൽ, അമിത് ഷായുമായും കൂടിക്കാഴ്ച
അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, കൊറിയൻ സമ്മാനം നാട്ടിൽ കിട്ടുന്ന ലോക്കൽ വാച്ച്, ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ കുട്ടിയുടെ അധ്യാപകൻ പറയുന്നു