Muslim league meeting on waqf : വഖഫ് രണ്ടാംഘട്ട സമരം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്

Published : Jan 03, 2022, 09:12 AM ISTUpdated : Jan 03, 2022, 09:13 AM IST
Muslim league meeting on waqf : വഖഫ് രണ്ടാംഘട്ട സമരം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്

Synopsis

കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്.  

മലപ്പുറം: മുസ്ലീം ലീഗ് (Muslim league) നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. വഖഫ് ബോര്‍ഡ് (Waqf board) ജീവനക്കാരുടെ നിയമനം പി.എസ്.എസിക്ക് (PSC) വിട്ട വിഷയത്തില്‍ രണ്ടാം ഘട്ട സമര പരിപാടികള്‍ ആലോചിക്കാനാണ് ഉന്നതാധികാര സമിതിയോഗം വിളിച്ചിട്ടുള്ളത്. കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ശക്തമായ തുടര്‍സമരങ്ങള്‍ സര്‍ക്കാരിനെതിരെ വേണമെന്ന നിലപാടിലാണ് നേതൃത്വം. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. നിയമസഭാ തെരെഞ്ഞെടുപ്പ് തോല്‍വി പഠിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഇന്നത്തെ യോഗം വിലയിരുത്തും. തെരെഞ്ഞെടുപ്പിനുശേഷം ജില്ലകളില്‍ നടത്തിയ കാമ്പയിനിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആര് വാഴും? ആര് വീഴും?, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ
ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു