'സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയം'; പ്രത്യക്ഷ സമരത്തിലേക്ക് മുസ്ലിം ലീഗ്

Published : Nov 08, 2023, 10:40 AM ISTUpdated : Nov 08, 2023, 03:14 PM IST
'സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയം'; പ്രത്യക്ഷ സമരത്തിലേക്ക് മുസ്ലിം ലീഗ്

Synopsis

കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ചാണ് സമരം. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളം ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് തല്ലതുതന്നെ. പക്ഷേ മറുവശത്ത് പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് ലീഗ് ഉയര്‍ത്തുന്ന വിമര്‍ശനം. സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയമാണെന്നും ലീഗ് കുറ്റപ്പെടുത്തി. സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ സർക്കാരിൻ്റെ നിലപാട് ശരിയല്ലെന്നും മുസ്ലിം ലീഗ് വിമര്‍ശിച്ചു. നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൻ്റെ ഭാഗത്തും പ്രശ്നമുണ്ട്. എന്നാലിത് സംസ്ഥാനം വേണ്ട രീതിയിൽ ഉന്നയിക്കുന്നില്ലെന്നും ലീഗ് വിമര്‍ശിക്കുന്നു. 

Also Read: മാനവീയത്തിൽ നിയന്ത്രണവുമായി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ