
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരമെന്ന സൂചന നല്‍കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം തന്നെയാണ് ഇവര്‍ മുന്നില്‍ വയ്ക്കുന്നത്.
വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ല, അതിന് ബാച്ചുകള്‍ അനുവദിക്കുകയെന്നത് തന്നെയാണ് പരിഹാരം, യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു, ഇപ്പോള്‍ സര്‍ക്കാര്‍ സത്വരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണം, ബാച്ചുകള്‍ അനുവദിക്കുക എന്നത് മുൻനിര്‍ത്തിക്കൊണ്ട് തന്നെ എംഎസ്എഫും യൂത്ത് ലീഗും സമരരംഗത്തുണ്ട്, സര്‍ക്കാര്‍ അത് കണ്ടറിഞ്ഞ് ബാച്ച് അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തണം- പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചുകള്‍ അനുവദിക്കാത്തത് മലപ്പുറത്ത് കടുത്ത രോഷമാണുണ്ടാക്കുന്നത്. ബാച്ച് കൂട്ടാതെ സീറ്റ് മാത്രം വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും കണക്കുകൂട്ടലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam