ദുരന്തബാധിതർക്ക് മുസ്ലിം ലീഗിന്റെ കൈത്താങ്ങ്; വീട് വെച്ച് നൽകും, വിദ്യാഭ്യാസച്ചിലവ് വഹിക്കും

Published : May 08, 2023, 11:15 PM ISTUpdated : May 08, 2023, 11:18 PM IST
ദുരന്തബാധിതർക്ക് മുസ്ലിം ലീഗിന്റെ കൈത്താങ്ങ്; വീട് വെച്ച് നൽകും, വിദ്യാഭ്യാസച്ചിലവ് വഹിക്കും

Synopsis

പരപ്പനങ്ങാടി പുത്തൻകടപുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കർ എന്നവരുടെ മക്കളായ സൈതലവി യുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച 9 പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്.  ഈ കുടുംബത്തിനാണ് മുസ്ലിം ലീഗ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.  

മലപ്പുറം: താനൂർ  ബോട്ടു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരെ സഹായിക്കാൻ മുസ്ലിം ലീഗ്. അപകടത്തിൽ ഒരു വീട്ടിലെ 11 പേർ മരിച്ചിരുന്നു. ഈ കുടുംബത്തിലെ ഉറ്റവർക്കാണ് വീട് വെച്ചുനൽകാൻ മുസ്ലിംലീ​ഗ് രം​ഗത്തെത്തിയിരിക്കുന്നത്. പരപ്പനങ്ങാടി പുത്തൻകടപുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കറിൻ്റെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച 9 പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്.  ഈ കുടുംബത്തിനാണ് മുസ്ലിം ലീഗ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.

താനൂർ ബോട്ട് അപകടം: ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

താനൂർ ഓലപ്പീടികയിൽ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തിൽ നഷ്ടപ്പെട്ട ജുനൈദ് (15) , ഫാതിമ റജുവ (7) എന്നിവരുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും പാർട്ടി തീരുമാനിച്ചു. ജൂനൈദിന്റെ പിതാവ് കാട്ടിൽപീടിയേക്കൽ സിദ്ദീഖും മറ്റു രണ്ടു മക്കളും ബോട്ടപകടത്തിൽ മരണപ്പെട്ടിരുന്നു. മറ്റു ദുരിതബാധിതരുടെ കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സഹായങ്ങൾ നൽകും. 
പാണക്കാട് ചേർന്ന അടിയന്തിര നേതൃയോഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പി.കെ. കുഞ്ഞാലികുട്ടി സാഹിബ് , പി.എം.എ.സലാം , കെ.പി. എ മജീദ് പങ്കെടുത്തു.

നഗരസഭയ്ക്ക് അധികാരം എൻഒസി നൽകാൻ മാത്രം; താനൂർ നഗരസഭാ ചെയർമാൻ ന്യൂസ് അവറിൽ

    

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി